Uncategorized
എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു

മൂവാറ്റുപുഴ എംസി റോഡിൽ ആറൂർ ചാന്ത്യം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ എൽഐസി ഓഫിസർ മൂവാറ്റുപുഴ പ്ലാന്തോട്ടത്തിൽ റോയി വർഗീസാണ് മരിച്ചത്. പണ്ടപ്പിള്ളി റോഡിൽ നിന്നും പ്രധാന റോഡിലേക്ക് എത്തിയ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.




