Uncategorized

” വൈക്കം ക്ഷേത്രത്തിൽ കഴകം ജീവനക്കാരനായി ബ്രാഹ്മണർ മതി”; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ജാതിവാദവുമായി ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ

കോട്ടയം: ഏറ്റുമാനൂരിൽ നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ജാതിവാദമെന്ന് ആരോപണം. ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറാണ് വിവാദ പരാമർശം നടത്തിത്. കഴകം ജീവനക്കാരനായി ബ്രാഹ്മണർ മതിയെന്നായിരുന്നു കമ്മീഷണറുടെ വാദം. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ വച്ച് നടത്തിയ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആവശ്യം ഉയർത്തിയത്.

പരമർശത്തിന് എതിരെ ദേവസ്വം പ്രസിഡൻ്റെ കെ. ജയകുമാർ ആഞ്ഞടിച്ചു. ഏത് കാലത്താണ് ജീവിക്കുന്നത് എന്നായിരുന്നു കെ. ജയകുമാറിൻ്റെ ചോദ്യം. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുത് എന്നും താക്കീത് നൽകി. കഴകത്തെ നിയമിക്കുന്നതിൽ ആവശ്യമില്ലാത്ത നിബന്ധനകൾ കൊണ്ടുവരരുതെന്നും അദ്ദേഹം നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button