Uncategorized
ഹോട്ടലിൽ 16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്‌പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്‌ഥൻ പിടിയിൽ

മലപ്പുറത്ത് പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്‌ഥൻ പിടിയിൽ. ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്‌പീക്കർ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത പോക്സോ കേസിലാണ് പോലീസ് നടപടി.
കോഴിക്കോട് ചേവായൂർ സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.




