Uncategorized
ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് പരിശോധന നടത്തി എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ഇന്ന് വൈകിട്ടോടെയായിരുന്നു എസ്ഐടി സംഘം സന്നിധാനത്ത് പരിശോധന നടത്തിയത്. ശ്രീകോവിൻ്റെ നാല് തൂണുകൾ ഇളക്കി മാറ്റിയായിരുന്നു പരിശോധന.
സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. മുൻപ് എസ്ഐടി നടത്തിയ അന്വേഷണത്തിലെ പരിശോധനയിൽ തട്ടിപ്പിൻ്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്.




