ജോലി കഴിഞ്ഞ മടങ്ങവെ ലിഫ്റ്റിൽ വെച്ച് ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജോലി കഴിഞ്ഞ് മടങ്ങവെ ലിഫ്റ്റിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. കരിങ്കലത്താണി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദിന്റെയും (കുഞ്ഞാണി) മൈമൂനയുടെയും മകൻ മുഹമ്മദ് അഫ്സൽ ആണ് മരിച്ചത്. 36 വയസായിരുന്നു. ഖാലിദ് ബിൻ വലീദിലെ താമസസ്ഥലത്തായിരുന്നു അന്ത്യം സംഭവിച്ചത്
കഴിഞ്ഞ പത്തു വർഷത്തോളമായി പ്രവാസിയായ അഫ്സൽ, ജിദ്ദ ഖാലിദ് ബിൻ വലീദിലെ എസ്.ഐ.എസ് (SIS) ഷോപ്പിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്.
നിലവിൽ മൃതദേഹം ബക്ഷ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഉവൈസയാണ് ഭാര്യ. അജ്വ അഫ്സൽ, ഫാത്തിമ അസ്ഹ എന്നിവർ മക്കളാണ്. ഹസ്നത്ത്, മുഹസിന, ആമിന എന്നിവർ സഹോദരിമാരാണ്.




