Uncategorized

20 സിറ്റിങ് എംഎൽഎമാരെ മൽസരിപ്പിക്കാൻ കോൺഗ്രസ്; എൽദോസും ഐ.സി ബാലകൃഷ്‌നും മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സിറ്റിങ് എംഎൽഎമാരെ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. എൽദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മൽസരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചർച്ച ചെയ്തു .

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിൻ്റെ പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ തൊട്ടിൽപ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നൽകുക. തുടർന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ ജാഥയെത്തും. നാളെ തിരുവമ്പാടിയിൽ നിന്ന് ആരംഭിച്ച് ടൗണിൽ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെ.സുധാകരൻ രംഗത്തെത്തി. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ്- മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗിൽ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി.ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോൺഗ്രസ് എതിർപ്പ് അറിയിച്ചു. സിറ്റിങ് മണ്ഡലങ്ങളായ ഇരിക്കുറൂം പേരാവൂരും കഴിഞ്ഞാൽ ജില്ലയിൽ കോൺഗ്രസ് ഏറ്റവും ഗൗരവമായി കാണുന്ന സീറ്റുകളിലൊന്നായ കണ്ണൂർ നിയമസഭാ മണ്ഡലം. അതിലാണ് കെ.സുധാകരൻ്റെ കണ്ണും. മത്സരിക്കാനുള്ള താൽപര്യം കെ.സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കെ, കണ്ണൂരിനെ ചൊല്ലിയുള്ള ചർച്ചകളിലേക്ക് കടക്കാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. എറണാകുളം ജില്ലയിൽ മത്സരിക്കാൻ സീറ്റ് വേണമെന്ന് അജയ് തറയിലും പരസ്യമായി ആവശ്യപ്പെട്ടു.
സ്വർണ്ണക്കൊള്ളയിൽ ആരോപണവിധേയനായി നിൽക്കുന്നത് തറയിലിന് തിരിച്ചടിയായി നിൽക്കുന്നുണ്ട്. അതേസമയം, കോൺഗ്രസ് മുസ്ലീലീഗ് സീറ്റു വച്ചുമാറ്റം അന്തിമ ചർച്ചകളിലേക്ക് കടന്നു. തിരുവമ്പാടിക്ക് പകരം തവനൂർ വിട്ടുനിൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. തിരുവമ്പാടിയിൽ വി.എസ്.ജോയിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നതെങ്കിലും സി.എം.പി നേതാവ് സി.പി.ജോണിന്റെ പേരും പരിഗണിക്കുന്നുണ്ട്. തവനൂർ വിട്ടുനൽകി ഏറ്റെടുക്കാനിരിക്കുന്ന തിരുവമ്പാടിയിൽ ജോൺ മത്സരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് മലപ്പുറം കോൺഗ്രസിന്റെ്റെ നിലപാട്. ഇതിനിടെ, ആർ.ജെ.ഡിയിലെ പ്രശ്‌നങ്ങളും യുഡിഎഫ് നിരീക്ഷിക്കുന്നുണ്ട്. ആർജെഡിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന മുന്നണി നേതൃത്വം, വടകര വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി. വടകരയിൽ കെ.കെ.രമ തന്നെയാകും യുഡിഎഫ് സ്ഥാനാർഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button