Uncategorized

വർഷങ്ങളുടെ കാത്തിരിപ്പ്! കായംകുളം കെഎസ്ആർടിസിയുടെ മുഖം മാറുന്നു; ഡിപ്പോ ഒരുങ്ങുന്നത് 19500 ചതുരശ്ര അടി വിസ്തീർണത്തിൽ

കൊല്ലം: 60 വ‌‌ർഷത്തിലധികം പഴക്കമുള്ള കായംകുളം കെ എസ്ആ‌ ആർ ടി സിയുടെ പുതുക്കിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ഇന്ന്. കെ എസ് ആർ ടി സിയുടെ തന്നെ ആദ്യ ഡിപ്പോകളിൽ ഒന്നാണിത്. പഴയ കെട്ടിടത്തിന് പകരം ഉയർത്തുന്നത് എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളോടും കൂടിയ കെട്ടിടമാണെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു. ഇന്ന് വൈകീട്ട് 3.30 ന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെബി ഗണേഷ്‌കുമാർ നിർവഹിക്കും. എം എൽ എ യു.പ്രതിഭ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ മറ്റ് നേതാക്കളും പങ്കെടുക്കും.

ആധുനിക സൗകര്യങ്ങളോട് കൂടി 19500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കായംകുളത്തെ പുതിയ കെട്ടിടം പണിയുന്നത്. വിശാലമായ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രങ്ങൾ, ജീവനക്കാർക്ക് പ്രത്യേക ഓഫിസ് സൗകര്യങ്ങൾ, ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ, വിശ്രമമുറികൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മെഡിക്കൽ റൂം, കൊറിയൻ & ലോജിസ്റ്റിക് റൂം, വ്യാപാരകേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ശീതീകരിച്ച ഡോർമെറ്ററികൾ, ക്ലോക്ക് റൂം, വൃത്തിയുള്ള ശൗചാലയങ്ങൾ, പേ & പാർക്ക് എന്നിവ അടക്കം സൗകര്യങ്ങളുള്ള ബസ് സ്റ്റേഷൻ കെട്ടിടമാണ് യാഥാർഥ്യമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button