Uncategorized

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണം; ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ്, കോന്നി – പ്ലാച്ചേരി റീച്ച് നിർമ്മിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ

പത്തനംതി‌‌ട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത റോഡ് നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. കോന്നി – പ്ലാച്ചേരി 30 കിലോമീറ്റർ റീച്ച് നിർമ്മിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. പത്തിടങ്ങളിൽ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്. 30 കിലോമീറ്റർ റോഡ് കരാർ കമ്പനി പുനർ നിർമ്മിക്കുകയോ തുക നഷ്ടപരിഹാരമായി ഈടാക്കുകയോ ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. റിപ്പോർട്ട് സർക്കാർ നടപടിക്കായി പൊതുമരാമത്ത് വകുപ്പിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button