Uncategorized

തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ 69ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ 69ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം അധ്യക്ഷനായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്ഷ ബിജു, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചുപൂവത്തുംമൂട്ടിൽ, മെമ്പർമാരായ ജിസ്ന ജേക്കബ്, സുഷമ ചെറുപറമ്പിൽ, ഓമന ഭരതൻ, ഇരിട്ടി എ.ഇ.ഒ സി.കെ സത്യൻ, സുരേഷ് കുമാർ എം.ടി, എം.എസ് തങ്കച്ചൻ, ഷിജു എം.ജി,ജിജോ അറക്കൽ, സുമിത പ്രജിത്ത്, വിപിൻ കെ, ആൽഫിയോണ ജെയിംസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക ജെസ്സി കെ.പി മറുപടി പ്രസംഗം നടത്തി. വായന പ്രോഹത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ നടപ്പാക്കിയ വാനോളം വായനയോളം പദ്ധതിയുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിൻ്റോ കെ.സി നന്ദിയും പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button