Uncategorized

ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കാസർകോട്: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാസർകോട് ആദൂർ സ്വദേശിനിയായ രേഷ്‌മയെ ഇന്നലെയാണ് ആസാദ് നഗറിലെ വാടക കോർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹമോചനത്തിന് ശേഷം ആൺസുഹൃത്തിനോടൊപ്പമാണ് രേഷ്മ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പലപ്പോഴായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഷ്‌മയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആൺ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രേഷ്‌മ കാസർകോട് ആദൂർ ആലന്തടുക്കയിലെ ഗംഗാധരന്റെ മകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button