Uncategorized

തുണികളിൽ തീ പടർന്ന്‌ വീടിൻ്റെ മേൽക്കൂരയിലേക്ക്,എകെജി സെന്ററിനു സമീപത്തെ വീട്ടിൽ തീപിടിത്തം

തിരുവനന്തപുരം: എകെജി സെന്ററിനു സമീപത്തെ വീട്ടിൽ തീപിടിത്തം. കുന്നുകുഴി സരോജിനി വിലാസത്തിലായിരുന്നു ഇന്നലെ രാവിലെ തീ പിടിത്തമുണ്ടായത്. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്‌സ് അറിയിച്ചു. ക്രിസ്തു‌ദാസ് എന്നയാളുടെ വീടിൻ്റെ രണ്ടു മുറികളിലാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് തിരുവനന്തപുരം നിലയത്തിൽനിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വീട്ടിലുണ്ടായിരുന്ന തടി ഉൽപ്പന്നങ്ങൾ, ഫ്രിഡ്‌ജ്, വാഷിങ് മെഷീൻ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി സാധനങ്ങൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. തുണികളിൽ തീ പടർന്ന്‌ വീടിൻ്റെ മേൽക്കൂരയിലേക്കടക്കം പടരുകയായിരുന്നു. തിരുവനന്തപുരം നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ജോർജ് പോളിൻന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിതേഷ്, അനീഷ്, വിമൽ, മഹേഷ്കുമാർ, ശ്രീരാഗ്‌, ഫിറോഷ്ഖാൻ, ശ്രീ രാജ്, ബിജു, ശ്യാമളകുമാർ, രഞ്ജിത് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button