Uncategorized

വാഹനം പിറകിലേക്ക് എടുക്കുന്നതിനിടെ മറ്റൊരു വാഹനം വന്നു, വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നേരെ പുഴയിലേക്ക്; സംഭവം എറണാകുളത്ത്

എറണാകുളം: എറണാകുളം വടക്കൻ പറവൂർ തട്ടുകടവ് പാലത്തിന് സമീപം കാർ പുഴയിലേക്ക് വീണു. എടവനക്കാട് സ്വദേശികളുമായി എത്തിയ വാഹനമാണ് പുഴയിലേക്ക് വീണത്. അപ്പോൾ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ കാർ പുറകിലേക്ക് എടുത്തപ്പോൾ മറ്റൊരു വാഹനം വരുകയും വെട്ടിച്ചു മാറ്റുന്ന സമയത്ത് കാർ പുഴയിലേക്ക് വീഴുകയും ആയിരുന്നു. ഡ്രൈവർക്ക് കാര്യമായി പരിക്കില്ല. കാർ ഉയർത്താനുള്ള ശ്രമം നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button