Uncategorized

ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം”; കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ വീണ്ടും ബാനർ

കണ്ണൂർ: ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെതിരെ വീണ്ടും ബാനർ. ‘ഒറ്റുകാരുടേതല്ല പോരാളികളുടെതാണ് ചരിത്രം’ എന്നാണ് ബാനറിലുള്ളത്. പയ്യന്നൂർ സൂര്യൻ മുക്കിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. അതേസമയം, വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച് ഇന്നലെ കാരയിൽ പോസ്റ്റർ പതിച്ചിരുന്നു. കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ലെന്നായിരുന്നു പോസ്റ്ററിലെ വാചകം.
പാർട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്’ എന്ന് എഴുതിയ പോസ്റ്ററുകളാണ് തായിനേരിയിൽ സ്ഥാപിച്ചത്.
കുഞ്ഞികൃഷ്ണനെ എതിർത്തുകൊണ്ട് പയ്യന്നൂർ മഹാദേവഗ്രാമത്തിൽ ‘ഒറ്റുകാർക്ക് മാപ്പില്ല, കടക്ക് പുറത്ത്’ എന്ന വാചകമുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് അന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button