Uncategorized
ഇരിട്ടി പോലീസ് സ്റ്റേഷന് ആദരവുമായി ലയൺസ് ക്ലബ്ബ് ഇരിട്ടി

ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയില്‍ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാരെ ഇരിട്ടി റോയല്‍ ലയണ്‍സ് ആദരിച്ചു. സണ്ണി ജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് എ.കെ.ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വിനോദ് കുമാര്‍ മുഖ്യാതിഥിയായി. ഡിവൈഎസ്പി ധനഞ്ജയ ബാബു, എസ്എച്ച്ഒ മെല്‍ബിന്‍ ജോസ്, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ഷറഫുദീൻ, റെജി സ്‌കറിയ, അശോകന്‍, മുഹമ്മദ് നജ്മി, മജീദ്, ഇകെ.രാജേഷ്, കെ.രജിത്ത്, ഡോ.ജി ശിവരാമകൃഷ്ണന്‍, വി.എസ്.ജയന്‍, പി.സി.അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




