Uncategorized

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ മാളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി, പലയിടത്തായി എത്തിച്ച് പീഡനം; പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി ടി.പി ഷൗക്കത്തലിയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്‌തു. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ബസില്‍ പിന്തുടരുകയായിരുന്നു. പിന്നീട് ഹൈലൈറ്റ് മാളില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ തുളസിയുടെ നേതൃത്വത്തിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. അന്വേണ സംഘം കോഴിക്കോട് നിന്നാണ് പ്രതിയായ ഷൗക്കത്തലിയെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button