Uncategorized

സ്വർണ വിലയില്‍ തിങ്കളാഴ്ച അത്ര നല്ല ദിവസം അല്ല: വീണ്ടും വന്‍ വർധനവ്; പവന് 116000 കടന്നു

വിലയില്‍ അപ്രതീക്ഷിത മാറ്റങ്ങളുമായി സ്വര്‍ണവിപണി മുന്നേറുന്നു. ഡിസംബര്‍ അവസാനം തുടങ്ങി ജനുവരിമാസം അവസാനം വരെ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിച്ച സമയമാണ് കടന്നുപോയത്. ഫെബ്രുവരി മാസത്തിലും ഇതുവരെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ പ്രകടമായി. കുത്തനെയുള്ള ഇടിവുകളും വിലക്കയറ്റവുമൊക്കെ ഈ മാസവും സ്വര്‍ണവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വില കുറഞ്ഞുനിന്നപ്പോള്‍ ആഭരണപ്രേമികള്‍ വലിയ പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒറ്റ ദിവസത്തെ വിലക്കയറ്റം ആഭരണപ്രേമികളെ വീണ്ടും നിരാശയിലാക്കിയിട്ടുണ്ട്.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവന് 1,16,480 രൂപയാണ് ഇന്നത്തെ വിപണിവില. കഴിഞ്ഞ ദിവസം 1,14,840 രൂപയായിരുന്നു. 1640 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരുഗ്രാം സ്വര്‍ണത്തിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയിലും എത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 12,035 രൂപയും ഒരു പവന് 96,2890 രൂപയുമാണ് ഇന്നത്തെ വിപണിവില. കഴിഞ്ഞദിവസം പവന് 93,960 രൂപയിലാണ് വില്‍പ്പന നടന്നത്. അതേ സമയം ഇന്നത്തെ വെള്ളിവില ഒരു ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമാണ്.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ജനുവരി 31 – 1,17,760
ഫെബ്രുവരി 1 – 1,17,760
ഫെബ്രുവരി 2 – 14,040
ഫെബ്രുവരി 3- 112,880
ഫെബ്രുവരി 4 – 116,920
ഫെബ്രുവരി 5 – 112,920
ഫെബ്രുവരി 6 – 1,11,720
ഫെബ്രുവരി 7 – 1,14,840

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button