Uncategorized

തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ഒരാള്‍ക്ക് പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആനയിടഞ്ഞു. ഇന്ന് വൈകുന്നേരം ശീവേലി എഴുന്നള്ളത്തിനിടയാണ് ആന ഇടഞ്ഞത്. രണ്ടാം പാപ്പാനെ ആന തട്ടിവീഴ്ത്തി.പരിക്കേറ്റതിനെ തുടർന്ന് പാപ്പാനെ ആശുപത്രിയിലേക്ക് മാറ്റി.പറ ഉത്സവത്തിൻറെ ഭാഗമായി ശീവേലിക്ക് പതിവിലും അധികം ഭക്തരെത്തിയിരുന്നു. ആന ഇടഞ്ഞതിനെ തുടർന്ന് ഭക്തരെ ക്ഷേത്രമതിൽകെട്ടിന് പുറത്തെത്തിച്ച ശേഷം ക്ഷേത്രഗോപുരം അടച്ചു. അതിനാൽ കൂടുതൽ അപകടമുണ്ടായില്ല. പിന്നീട് എലഫെൻറ് സ്കോഡ് എത്തി ആനയെ തളച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button