Uncategorized

പാലായിൽ കാർ ബൈക്കിലിടിച്ച് അപകടം; സഹോദരന് പിന്നാലെ ചികിത്സയിലിരുന്ന യുവതിക്കും ദാരുണാന്ത്യം

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മി(27) ആണ് മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍ യുവതിയുടെ സഹോദരന്‍ ശ്രീനാഥ്(22) നേരത്തെ മരിച്ചിരുന്നു. പിന്നാലെയാണ് ശ്രീലക്ഷ്മിയും മരിച്ചത്.
എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് എത്തിയ ശ്രീലക്ഷ്മിയെ കൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടത്തിന് ശേഷം റോഡില്‍ കിടന്ന സഹോദരങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

കൊച്ചി ഇന്‍ഫോസിറ്റിയില്‍ ജോലി ചെയ്യുകയായിരുന്ന ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാന്‍ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലില്‍ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button