Uncategorized

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി.

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ കെ ഷറഫുദ്ദീന് കൈമാറി.കൂത്തുപറമ്പില്‍ വച്ച് ഫെബ്രുവരി 13, 14 തീയതികളിൽ നടക്കുന്ന സി ഒ എ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് അന്നം അഭിമാനം പദ്ധതിയിലേക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷണത്തിനുള്ള തുക കൈമാറിയത്.
ചടങ്ങിൽ ഇരിട്ടി മേഖല പ്രസിഡണ്ട് സാജു ചെമ്പേരി അധ്യക്ഷത വഹിച്ചു. ഇരിട്ടി മേഖലാ സെക്രട്ടറി കെ പ്രമോദ്,
ജോയിന്റ് സെക്രട്ടറി ജിജി,ഐ എഫ് ബി എംഡി സമീര്‍ സുലൈമാന്‍,സോണി സി ജെ, ഫൈസൽ കീഴ്പ്പള്ളി, സന്തോഷ് പടിയൂർ തുടങ്ങി മേഖലയിലെ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരും
എസ് ഐ മാരായ ജോഷി,രഞ്ചിത്ത്
അന്നം അഭിമാനം ഭാരവാഹികളായ ഒ വിജേഷ്, ഡോ. ജി ശിവരാമകൃഷ്ണൻ,സുരേഷ് ബാബു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button