Uncategorized

വോട്ട് കൂട്ടാൻ തന്ത്രങ്ങളുമായി, അഞ്ച് സീറ്റിൽ കൂടുതൽ നേടണം; പ്രധാന നേതാക്കൾ മത്സരിക്കണമെന്നും നിതിൻ നബിൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂട്ടാൻ തന്ത്രങ്ങളുമായി ബിജെപി. രാഷ്ട്രീയ വോട്ടുകൾക്ക് പുറമേ 10 ശതമാനം വോട്ട് ഉയർത്തണം എന്നാണ് ദേശീയ അധ്യക്ഷൻ നിതിൻ നബിയുടെ നിർദേശം. കേരളത്തിൽ അഞ്ച് മുതൽ പത്ത് സീറ്റിൽ കൂടുതൽ നേടണമെന്നും പ്രധാന നേതാക്കൾ മത്സരിക്കണമെന്നും ദേശീയ അധ്യക്ഷൻ നിർദേശം നൽകി. പരിചയ സമ്പന്നരേയും ജനകീയരേയും സ്ഥാനാർഥികളാക്കണമെന്നാണ് കോർ കമ്മിറ്റിയിലെ ചർച്ച. 90 ദിവസ കർമപരിപാടിയും വിഷയം ചർച്ചയാകും.

“ശബരിമല സ്വർണക്കൊള്ള കേസിൽ നീതി ഉറപ്പാക്കുമെന്നും നിതിൻ നബിൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്ന രാഷ്ട്രീയ കളികൾക്കെതിരെ ബിജെപി പോരാടുകയും നീതി ഉറപ്പാക്കുകയും ചെയ്യും. ബിജെപി പൂർണമായും കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്.സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്കുള്ള ആശങ്കയിൽ, ബിജെപി അവർക്കൊപ്പം തന്നെയുണ്ട്. കേരളത്തെ ഒരു സുരക്ഷിത പ്രദേശവും വികസിത പ്രദേശവും ആക്കി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങളുമായി ബിജെപി മുന്നോട്ട് പോകും. കേരളത്തിലെ കൊച്ചിയുടെ പുണ്യഭൂമിയിൽ എത്തി ശങ്കരാചാര്യരുടെ മഠം സന്ദർശിച്ച് അനുഗ്രഹം തേടി ഇതിൽ വലിയ സന്തോഷം”, നിതിൻ നബിൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button