Uncategorized

എസ്‌ഐആര്‍ ജോലി സമ്മർദം? പറവൂരിൽ ബിഎൽഒ ജീവനൊടുക്കി

കൊച്ചി: എസ്ഐആർ ജോലി സമ്മർദം മൂലം വീണ്ടും ബിഎൽഒ ജീവനൊടുക്കിയെന്ന് പരാതി. പറവൂർ മൂത്തക്കുന്നം സ്വദേശിയും കോളേജിലെ ക്ലർക്കുമായ ഷിജി (49)യാണ് മരിച്ചത്. കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിനുശേഷമാണ് ഷിജി ജീവനൊടുക്കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങി എത്തിയത് ഷിജിയെ സമ്മർദത്തിലാക്കിയെന്ന് സഹപ്രവർത്തകർ പറഞ്ഞു.

മൂത്തക്കുന്നം എസ്എൻഎം കോളേജിലെ ക്ലർക്കായിരുന്നു ഷിജി. ജോലി സമ്മർദമുണ്ടെന്ന കാര്യം ഷിജി അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. പ്രിൻസിപ്പലിന് അയച്ചതിന് പിന്നാലെ കോളേജിലെ ജീവനക്കാരൻ നടത്തിയ തെരച്ചിലിലാണ് ഷിജി മരിച്ചനിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button