Uncategorized
ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലെ അപകടം: രക്തപരിശോധന വൈകി, പൊലീസ് വീഴ്ച വരുത്തിയോ?; പരിശോധിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തിൽ പൊലീസ് വീഴ്ച പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അപകടം ഉണ്ടാക്കിയ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കാൻ കാലതാമസം ഉണ്ടായിയെന്ന ആരോപണം അടക്കം പരിശോധിക്കും.
അപകടം നടന്ന് പതിനൊന്നര മണിക്കൂറിനു ശേഷമാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന നടത്തിയത്. ഇക്കാര്യത്തിൽ അടക്കം മ്യൂസിയം പൊലീസ് മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. എസ്എച്ച്ഒയുടെയും രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെയും മൊഴിയെടുക്കും.




