Uncategorized

സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് അച്ഛനും മകളും മരിച്ചു

കോഴിക്കോട് :മാലൂർകുന്ന് പൊലീസ് ക്യാംപ് ഹൗസിനു സമീപം ചെങ്കുത്തായ ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ 20 മീറ്റർ താഴ്ചയിലേക്കു മറിഞ്ഞ് അച്ഛ‌നും മകൾക്കും ദാരുണാന്ത്യം. തലക്കുളത്തൂർ പുറക്കാട്ടിരി ഫാത്തിമ മഹലിൽ അങ്ങാട്ടയിൽ റാഫി (57), മകൾ ഫാത്തിമ നഹ (19) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് 5.20ന് ആണുനാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്. അപകടത്തെ തുടർന്നു സംഭവ സ്ഥലത്തു നാട്ടുകാർ പ്രതിഷേധിച്ചു. മൂഴിക്കൽ ചെറുവറ്റയിൽ ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ ശേഷം വെള്ളിമാടുകുന്ന് ജെഡിടി കോളജിൽ നിന്നും മകളുമായി
മങ്ങാട്ടുകണ്ടിപ്പറമ്പ് ഇറക്കത്തിലായിരുന്നു അപകടം. എം.ശിവൻ എന്നയാളുടെ വീട്ടുമതിലിനു മുകളിലെ കോൺക്രീറ്റ് തൂണുകളിൽ ഇരുമ്പു കമ്പികൾ ഘടിപ്പിച്ചുണ്ടാക്കിയ വേലി തകർത്ത് സ്കൂട്ടറടക്കം ഇരുവരും താഴേക്കു പതിക്കുകയായിരുന്നു. ഈ സമയത്തു വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് ഇവർ വീണുകിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്. ഇരുവരുടെയും തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തകർന്ന സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. റാഫിയെയും ഫാത്തിമ നഹയെയും ഉടൻ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തു തന്നെ അന്ത്യം സംഭവിച്ചതായി പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ നടക്കും.

വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ആർട്‌സ് ആൻഡ് സയൻസ് കോളജ് ബികോം ഫിനാൻസ് ഒന്നാം വർഷ വിദ്യാർഥിനിയാണു ഫാത്തിമ നഹ. എരഞ്ഞിക്കലിൽ സിമന്റ് കടയിലെ ജീവനക്കാരനാണു റാഫി. ഭാര്യ: ജിസാറ. മറ്റു മക്കൾ: മുഹമ്മദ് റസൽ (മലേഷ്യ), റസ്‌ (കുവൈത്ത്). സഹോദരങ്ങൾ: ഇസ്മായിൽ, ഹമീദ്, ജമീല, പരേതരായ അസീസ്, ഇബ്രാഹിം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button