Uncategorized
മയക്കുമരുന്ന് വിൽപന: മൂന്നു പേർ അറസ്റ്റിൽ

മംഗളൂരു: ഹാസൻ ജില്ലയിലെ വിവിധ ഭാഗങ്ങളി ൽ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ യും കുറ്റകൃത്യത്തിൽ പങ്കാളികളായ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കിലോയിലധി കം കഞ്ചാവ് പിടിച്ചെടുത്തു.
ഹാസൻ ടൗൺ പൊലീസ് ദേവഗൗഡ നഗർ ബ സ് സ്റ്റാൻഡിനുസമീപം നടത്തിയ റെയ്ഡിൽ ആ ദിൽ പാഷ (29), മുഹമ്മദ് തബ്രിസ് (29) എന്നിവ രെ അറസ്റ്റ് ചെയ്തു.
ഹഗാരെ-ഹലേബിഡു റോഡിലെ ബന്ദരികട്ടെ ബ സ് സ്റ്റാൻഡിന് സമീപം കഞ്ചാവ് വിൽപനക്കായി നിൽക്കുകയായിരുന്ന ഗോവിന്ദയെ (40) ഹാലേ ബിഡു പൊലീസ് അറസ്റ്റ് ചെയ്തു.




