Uncategorized

സ്വര്‍ണവിലയില്‍ നല്ല നാളുകളോ?; വില വീണ്ടും കുറഞ്ഞു, ഇന്ന് തന്നെ ബുക്ക് ചെയ്യാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കൂടിയും കുറഞ്ഞുമായി സ്ഥിരതയില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞുനിന്ന സ്വര്‍ണവില സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായിരുന്നു. വിലയില്‍ ദിവസേന ഉണ്ടാകുന്ന വ്യത്യാസം ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. കാരണം ഒരു ദിവസം തന്നെ പല തവണ വില മാറിമറിയാറുണ്ട് എന്നതുതന്നെ.അതുകൊണ്ടുതന്നെ പലരും സ്വര്‍ണം വാങ്ങണോ വില്‍ക്കണോ എന്ന ചിന്തയിലാണ്.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് കേരളത്തില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 111720 യാണ് പവന്‍വില. ഒരു ഗ്രാമിന് 13965 യും. ഇന്നലെ ഒരു ഗ്രാമിന് 14155 രൂപയും പവന് 112,920 രൂപയുമായിരുന്നു.
1,200 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 650 രൂപയുടെ വ്യത്യാസവും. 18 കാരറ്റ് സ്വര്‍ണത്തിനും വിലവ്യത്യാസമുണ്ട്. ഇന്ന് കേരളത്തില്‍ 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 92,360 രൂപയിലും ഗ്രാമിന് 11545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് . ഇന്നലെ ഒരു ഗ്രാമിന് 11700 രൂപയും ഒരു പവന് 93,600 രൂപയുമായിരുന്നു വില. പവന് 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും കുറവുണ്ട്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 300 രൂപ ആയിരുന്നു എങ്കില്‍ ഇന്നത് 275 രൂപയിലെത്തിയിട്ടുണ്ട്. സ്വര്‍ണവിലയും വെളളിവിലയും കുറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടുവരുന്നത്.

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 31 – 1,17,760
ഫെബ്രുവരി 1 – 1,17,760
ഫെബ്രുവരി 2 – 14,040
ഫെബ്രുവരി 3- 112,880
ഫെബ്രുവരി 4 – 116,920
ഫെബ്രുവരി 5 – 112,920

സ്വര്‍ണവില വരും ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ടാകും എന്നതാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അമേരിക്കയിലെ നിലവിലെ സാമ്പത്തിക സംഭവ വികാസങ്ങള്‍ തന്നെയാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം. ആഗോള വിപണിയില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.ഡോളര്‍ ശക്തിപ്പെടുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് മാറി മറ്റ് നിക്ഷേപങ്ങളില്‍ ശ്രദ്ധ തിരിക്കും. ഇത് സ്വര്‍ണവിലയെ പിന്നോട്ട് വലിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button