Uncategorized
സ്ത്രീ ലോഡ്‌ജിൽ മരിച്ച നിലയിൽ, ഒപ്പമുണ്ടായിരുന്നയാൾ പുഴയോരത്ത് ജീവനൊടുക്കി; അയൽക്കാരെന്ന് പൊലീസ്

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശി കെ.വി സീമയെയാണ് കട്ടിലിൽ മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ചെറുകുന്ന് സ്വദേശിയായ കെ.പി വിജയനെ മാട്ടൂലിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇരുവരും അയൽവാസികളാണെന്നാണ് വിവരം. ലോഡ്‌ജിലെ 602-ാം നമ്പർ മുറിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകുന്ന് കടേൽപറമ്പിൽ കെ.പി. വിജയനൊപ്പമാണ് സീമ മുറിയെടുത്തിരുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സീമയുടെ മരണവിവരം അറിഞ്ഞത്. പിന്നാലെ വിജയനെ ലോഡ്‌ജിൽ നിന്നും കാണാതായി.
തുടർന്നുള്ള അന്വേഷണത്തിലാണ് മാട്ടൂൽ ജസിന്ത കടവിൽ പുഴയോരത്ത് വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു. വിജയന്റെ അയൽവാസിയാണ് സീമ.




