Uncategorized

ദമ്പതികളുടെ പ്രശ്നം പരിഹരിക്കാനെത്തി, മുസ്ലിം യുവതിയെ പ്രണയിച്ചെന്നാരോപിച്ച് മർദനം; കേസെടുത്തു

മുസ്ല‌ിം യുവതിയുമായി പ്രണയമെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദനം. കർണാടകയിലെ കൊപ്പാൽ ജില്ലയിലാണ് വെങ്കടേഷ് എന്ന യുവാവിനു നേരെ ആക്രമണമുണ്ടായത്. യുവതിയ്ക്കും മക്കൾക്കുമൊപ്പം വെങ്കടേഷിനു കണ്ടതോടെ ഇവർ തമ്മിൽ പ്രണയമാണെന്ന് ആരോപിച്ചാണ് ഒരു സംഘം മുസ്ലിം യുവാക്കൾ കൂട്ടംകൂടി മർദിച്ചത്.
ബസപട്ടണ ഗ്രാമത്തിലെ ദമ്പതികളായ അസ്‌മീറും ആഫിയയും വെങ്കടേഷിൻ്റെ സുഹൃത്തുക്കളാണ്. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ആഫിയ വീടുവിട്ടിറങ്ങിയെന്നും പ്രശ‌ം പരിഹരിക്കാനായി സുഹൃത്തും അയൽക്കാരനുമായ വെങ്കടേഷിനെ അസ്മീർ സമീപിച്ചെന്നും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് വെങ്കടേഷ് ആസിയയെ കാണാനായി ബസ് സ്‌റ്റാൻഡിലെത്തിയത്. സ്വന്തം വീട്ടിലേക്ക് പോകാനാണ് ആസിയയും മക്കളും വീടുവിട്ടിറിങ്ങിയിരുന്നത്. എന്നാൽ ആസമയത്താണ് ഒരു കൂട്ടം മുസ്ലിം യുവാക്കൾ ഇവരെ ഒന്നിച്ചു കാണുന്നത്. ഇതോടെ വെങ്കടേഷിന് ആസിയയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ച് സംഘം മർദിക്കാനാരംഭിച്ചു.
അതേസമയം വെങ്കടേഷ് നാട്ടുകാരനാണെന്ന് ആസിയയും അവിടെ കൂടിനിന്ന നാട്ടുകാരും പലതവണ പറഞ്ഞിട്ടും സംഘം കേൾക്കാൻ തയ്യാറായില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്‌ഥലത്ത് പൊലീസെത്തി പ്രതികൾക്കെതിരെ കേസെടുത്തു. ആസിയയും അസ‌ീറും വെങ്കടേഷും വർഷങ്ങളായി അറിയാവുന്നവരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം മർദിച്ച പ്രതികൾക്കൊപ്പമുള്ളവർ പൊലീസ് സ്‌റ്റേഷൻ പരിസരത്തെത്തി പ്രതിഷേധിച്ചതായും കൗണ്ടർ പരാതി നൽകണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. പൊലീസിനു നേരെയും കടുത്ത പ്രതിഷേധമുണ്ടായതായാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button