Uncategorized

തണ്ണിമത്തൻ ലോറിയിൽ സ്ഫോടകവസ്തു ശേഖരം; പിടിച്ചതു നാലായിരത്തോളം ജലറ്റിൻ സ്‌റ്റിക്കുകളും 17

പാലക്കാട് വാളയാർ – വടക്കഞ്ചേരി

ദേശീയപാതയിൽ തണ്ണിമത്തൻ കൊണ്ടുപോകുന്ന മിനിലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്ഫോടകവസ്തു‌ക്കൾ പിടികൂടി. ലോറി ഡ്രൈവർ തമിഴ്‌നാട് ധർമപുരി പപ്പാരാപ്പട്ടി സ്വദേശി സെന്തിൽ കുമാറിനെ (47) സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും പിടിച്ചെടുത്തു.

ഇന്നലെ രാത്രി ഒൻപതോടെ യാക്കരയിലെ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു സമീപത്തെ സർവീസ് റോഡിലാണു സംഭവം. ലോറിയുടെ മുകളിൽ കൂട്ടിയിട്ട തണ്ണിമത്തൻ മാറ്റി പരിശോധിച്ചപ്പോഴാണു പെട്ടികളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലവരുന്ന
വിലവരുന്ന സ്ഫോടകവസ്തുക്കളാണിവ. സേലത്തു നിന്നു കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നു സെന്തിൽ കുമാർ പൊലീസിനു മൊഴി നൽകി.
രഹസ്യവിവരത്തെ തുടർന്ന് സൗത്ത് ഇൻസ്പെക്ട‌ർ വിപിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം തമിഴ് നാട്ടിൽ നിന്നു കേരളത്തിലേക്കു കടത്താൻ ശ്രമിച്ച നാൽപതിനായിരത്തിലേറെ ജലറ്റിൻ സ്‌റ്റിക്കുകളും അയ്യായിരത്തിലേറെ ഡിറ്റനേറ്ററുകളും പാലക്കാട്, കോയമ്പത്തൂർ പൊലീസ് പിടിച്ചെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button