ചാഞ്ചാടിയാടി സ്വർണവില! രാവിലെ 3680 രൂപ കുറഞ്ഞു; ഇനി ഉച്ചയ്ക്ക് കൂടുമോ?

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. കഴിഞ്ഞ് കുറേ ദിവസങ്ങളായി കൂടിയും കുറഞ്ഞും മാറിമറയുന്ന സ്വർണ വില ഇന്ന് താഴോട്ട്. പവന് 3680 കുറഞ്ഞ് 1,13,240 ആയി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയാകുകയും ചെയ്തു.
ഇന്നലെ രാവിലെ സ്വർണത്തിന് വില കൂടിയെങ്കിലും ഉച്ചയ്ക്ക് കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപയാണ് കൂടിയത്. പവന് 4840രൂപ വർധിച്ച് 1,17,120 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം. പിന്നാലെ വൈകിട്ട് പവന് 800 രൂപ കുറഞ്ഞ് 1,16,920 രൂപയാകുകയും ചെയ്‌തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒന്നിലധികം തവണയാണ് ഓരോ ദിവസവും വില മാറി മറയുന്നത്. ഇന്നും അതേ ട്രെൻഡ് സ്വർണം പിന്തുടരുമോ എന്ന് കണ്ടറിയണം.
രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. എന്നാൽ, വില കുറയുന്ന അവസരം മുതലെടുത്ത് ചിലർ വാങ്ങിക്കൂട്ടൽ (ബയ് ദ ഡിപ്) നടത്തുന്നത് വിലിയിടിവിന് തടസ്സവുമാകുന്നു. ഇതാണ് വിലയിലെ ചാഞ്ചാട്ടത്തിനും കാരണം. ജനുവരി അഞ്ചിനാണ് സ്വർണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വർണ വില സർവകാല ഉയരത്തിലെത്തി. 1,31,160 രൂപയായിരുന്നു വില.




