Uncategorized
സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

തിരുവനന്തപുരം: സപ്ലൈകോയില്‍ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയ്ക്കും സബ്‌സിഡി ഇല്ലാതെ 309 രൂപയ്ക്കും വാങ്ങാം. നേരത്തെ 329 രൂപയായിരുന്നു വില.
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വില പരിഷ്‌കരിച്ചുകൊണ്ട് പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. ഈ ഉത്തരവിലാണ് വെളിച്ചെണ്ണയുടെ വിലയും കുറച്ചത്. പൊതുവിതരണ വിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയത്.




