Uncategorized
തൃപ്രയാറിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു; വാഹനങ്ങളും മറ്റും തകർത്തു

തൃശ്ശൂർ: തൃപ്രയാർ കിഴക്കേനട രാജവീഥിയിൽ ആനയിടഞ്ഞു. ഇടഞ്ഞ ആന വ്യാപകമായി അക്രമം നടത്തി. ഉത്സവത്തിനിടെ ഇടഞ്ഞ ആന ഇവിടേക്ക് ഓടിയെത്തിയതായിരുന്നു. റോഡരികിലുള്ള വാഹനങ്ങൾ, മതിൽ, തെങ്ങുകൾ, ആനയെ കൊണ്ടുപോകാൻ വന്ന വാഹനം എന്നിവ തകർത്തു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ആനയെ രാവിലെയാണ് തളയ്ക്കാനായത്.




