Uncategorized

തൃശൂര്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ പീച്ചിയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

സംഭവം നടക്കുമ്പോൾ ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഷിബുവിൻ്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button