Uncategorized

തലശേരി-പേരാവൂർ-ഇരിട്ടി -ബെംഗളൂരു കെ.എസ്.ആർ.ടി.സി ബസ് റൂട്ട് വേണമെന്നാവശ്യം

പേരാവൂർ: മലയോര മേഖലയുടെ സിരാ കേന്ദ്രമായ പേരാവൂർ വഴി തലശേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യം. തലശേരി-കൂത്തുപറമ്പ്-നിടുംപൊയിൽ-പേരാവൂർ-ഇരിട്ടി വഴി ബെംഗളൂരുവിലേക്ക് ബസ് റൂട്ട് വേണമെന്നാണ് ആവശ്യമുയരുന്നത്.

ചിറ്റാരിപ്പറമ്പ്, കോളയാട്, പേരാവൂർ, മാലൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ നിന്ന് ബെംഗളൂരുവിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്കും വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ ഗുണപ്രദമാകുന്ന റൂട്ടാണിത്. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിലായിആയിരത്തിലധികം വിദ്യാർഥികൾ മലയോര മേഖലയിൽ നിന്നുണ്ട്.മൈസൂരു, ബെംഗളൂരു, ഗോണിക്കുപ്പ, മടിക്കേരി, വീരാജ് പേട്ട എന്നിവിടങ്ങളിൽ സ്വന്തമായി വ്യാപാര സ്ഥപനങ്ങൾ നടത്തുന്നവരും തൊഴിൽ ചെയ്യുന്നവരും ഈ മേഖലയിലുണ്ട്. ഇത്തരമാളുകൾ നിലവിൽ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. മാത്രവുമല്ല, കിലോമീറ്ററുകൾ യാത്ര ചെയ്‌ത് ഇരിട്ടിയിൽ എത്തിയിട്ട് വേണം ബെംഗളൂരു ബസിൽ കയറാൻ.

തലശേരിയിൽ നിന്ന് കൂത്തുപറമ്പ്-മട്ടന്നൂർ-ഇരിട്ടി വഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി എസി ബസ് യാത്രക്കാരില്ലാത്തതിനാൽ നിലവിൽ സർവീസ് നിർത്തിവെച്ചിട്ടുണ്ട്. ഇതിന് പകരം രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ തലശേരി ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുമുണ്ട്. ഈ ബസുകൾ ഇനിയും സർവീസ് തുടങ്ങിയിട്ടില്ല. ഇവ പേരാവൂർ വഴിയാക്കുകയാണെങ്കിൽ മലയോരത്തുള്ളവർക്ക് ഏറെ ഉപകാരപ്പെടും. മട്ടന്നൂർ-ഇരിട്ടി വഴി നിലവിൽ കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് സർവീസ് നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button