Uncategorized

വശീകരിക്കാന്‍ ആഭിചാരക്രിയ; യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിച്ചു

കോഴിക്കോട് എലത്തൂരില്‍ കൊല്ലപ്പെട്ട യുവതിയെ മരണ ശേഷവും മൂന്ന് തവണ പ്രതി വൈശാഖന്‍ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിക്കുന്നത് സി സി ടി വി ദ്യശ്യത്തിലുണ്ട്. കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വര്‍ക്ക് ഷോപ്പിലെ സി സി ടിവില്‍ മൂന്ന് മണിക്കൂറിലേറെയുള്ള ദ്യശ്യങ്ങളില്‍ കൊലപാതകത്തിന് വൈശാഖന്‍ ന‌ടത്തിയ ആസൂത്രണവുമുണ്ട്. ജൂസില്‍ ലഹരി മരുന്ന് കലര്‍ത്തി കുടിപ്പിച്ച ശേഷം പെണ്‍കുട്ടിയെ മര്‍ദിച്ച് അവശയാക്കി. വൈശാഖന്‍റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെ കൊലപ്പെടുത്താന്‍ ആസുത്രണം തുടങ്ങി. ഇതിനിടെ വശീകരണ ശ്രമത്തിന്‍റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആഭിചാരക്രിയകള്‍ നടത്തി. എന്നിട്ടും പെണ്‍കുട്ടി അകലച്ച തുടര്‍ന്നതൊടെയാണ് നഗ്നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്ക് വിളിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 21 നും 22 നും കല്ലായിയിലെ കൗണ്‍സിലിങ്ങ് സെന്‍ററില്‍ എത്തി സംസാരിച്ചിട്ടും കാര്യമുണ്ടായില്ല. വെശാഖിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറി എഴുതി മൂന്ന് മണിക്കൂറിനകം പെണ്‍കുട്ടി കൊല്ലപ്പെട്ടു. വര്‍ക് ഷോപിലേക്ക് വൈശാഖന്‍ വിളിച്ചത് കൊല്ലാനാണെന്ന് പെണ്‍കുട്ടിയും മനസിലാക്കിയിരിക്കണം ഡയറിയും തെളിവായി പെണ്‍കുട്ടി കരുതിയതും അതാണ്. ത‍‍ടമ്പാട്ട് താഴത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വൈശാഖന്‍ ഉപയോ‍ഗിച്ചിരുന്ന കംപ്യൂട്ടറിന്‍റെ ഹാര്‍ഡ് ഡിസ്ക്കും കണ്ടെടുത്തു. ഇതും ശാസ്ത്രീയ പരിശോധനക്ക് പൊലീസ് വിധേയമാക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈശാഖനെ റിമാന്‍റ് ചെയ്തു.മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button