Uncategorized

കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ടശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസറും ജീവനൊടുക്കി

കോവളം: സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍(27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

രണ്ടരവര്‍ഷം മുന്‍പ് പൊലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എആര്‍ ക്യാംപിലായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം അഖില്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പൊലീസ് ക്യാംപിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയെത്തിയ അഖിലിനോട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്‌സ്ആപ് സന്ദേശം അയച്ചതിന് ശേഷമായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button