Uncategorized

പിടിച്ചുപറിക്കേസിൽ പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം അറസ്റ്റിൽ.

ഉളിക്കൽ: പിടിച്ചുപറിക്കേസിൽ 27വർഷമായി ഒളിവിൽയായിരുന്ന പ്രതിയെ ഉളിക്കൽ പോലീസ് പിടികൂടി. വയനാട് കേണിച്ചിറ സ്വദേശി ഹരിലാൽ ( 51 ) നെയാണ് 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രിയിൽ ഉളിക്കൽ പോലീസ് വയനാട് പ്ലാപ്ലശേരി വനത്തിനുള്ളിൽ വെച്ച് സാഹസികമായി പിടികൂടിയത് സ്ഥിരം കുറ്റവാളിയായ പ്രതിയെ പിടിച്ചുപറി കേസിൽ തലശേരി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുൻപും പ്രതിയെ പിടികൂടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ച് രക്ഷപെടുകയായിരുന്നു. ഉൾവനത്തിൽ ഷെഡ് കെട്ടിയാണ് ഇയാൾ താമസിച്ചു വന്നിരുന്നത്. ഉളിക്കൽ എസ് എച്ച് ഒ വി.വി. ഡോളിയുടെ നിർദേശത്തെ തുടർന്ന് എ എസ് ഐ രാജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ പി.പി. ഷാജി, ബിജു പായം എന്നിവർ ചേർന്ന് നടത്തിയ ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button