Uncategorized

കേളകം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

കേളകം : കേളകം പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം കേളകം വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും വിവിധ മേഖലകളിലെ ആവശ്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമായി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വിവിധ വർക്കിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങൾ തങ്ങളുടെ മേഖലകളിലെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.വൈസ് പ്രസിഡൻ്റ് അഡ്വ ബിജു ചാക്കോ പൊരുമത്തറ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത രാജു വാത്യാട്ട്, പി.എ അബ്ദുൾ സലാം, ഷിജി സുരേന്ദ്രൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.സി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കൊളക്കാടൻ, പഞ്ചായത്ത് സെക്രട്ടറി എം.പൊന്നപ്പൻ
പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button