Uncategorized

ഡ്രൈഡേയിൽ മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

പേരാവൂർ :ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പേരാവൂർ മുള്ളേരിക്കൽ സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്ത് അബ്കാരി നിയമ പ്രകാരം കേസെടുത്തു. മുള്ളേരിക്കലിലെ മന്ദാരക്കണ്ടി വീട്ടിൽ രവീന്ദ്രൻ (63) ആണ് ഗാന്ധി സമാധി ദിനത്തിൽ മദ്യവില്പന നടത്തിയതിന് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. പേരാവൂർ മേഖലയിൽ അനധികൃത മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേശുദാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1.300 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും പിടിച്ചെടുത്തു. കൂത്തുപറമ്പ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ സി. എം.ജയിംസ്, കെ. കെ.ബിജു,സുനീഷ് കിള്ളിയോട്ട്, പി. എസ്. ശിവദാസൻ എം. ബി. മുനീർ, ഷീജ കാവളാൻ,കെ. കെ.സജീവ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button