Uncategorized

അക്ഷമരായി യാത്രക്കാരുടെ കാത്തിരിപ്പ്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബിയിലേക്ക് രാവിലെ 7.05 ന് പുറപ്പെടേണ്ട വിമാനം 9.30 ന് പുറപ്പെടുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 8.15ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം 10.40 ന് പുറപ്പെടുമെന്നുമാണ് അവസാനത്തെ അറിയിപ്പ്. എന്ത് സാങ്കേതിക തകരാറാണ് നേരിട്ടതെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇതുവരെ അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button