Uncategorized

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില, വെള്ളിയുടെ വില ​ഗ്രാമിന് 400 മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 16395 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 13465 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 10485 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6755 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 400 രൂപ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button