Uncategorized

അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീണു; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരാമതിയിലെ എയർസ്ട്രിപ്പില്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. 66 കാരനായ അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. അപകടത്തിൽ ഉപമുഖ്യമന്ത്രിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് സൂചന. അജിത് പവാർ ഉൾപ്പെടെ നാല് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അജിത് പവാറിന്റെ സ്വകാര്യ വിമാനം പൂർണമായി കത്തിനശിച്ചു. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബാരാമതിയിൽ ഇന്ന് അജിത് പവാറിന് 4 പൊതുയോഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹമെന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button