Uncategorized

ട്രാഫിക് ബോധവൽക്കരണ ക്ലാസ് നാളെ

കേളകം :കേരള മോട്ടോർ വാഹന വകുപ്പ് ഇരിട്ടി, ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ്, ജ്യോതി ഡ്രൈവിംഗ് സ്കൂൾ കേളകം എന്നിവരുടെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേളകം യൂണിറ്റ് ബി. വി. വി. എസ് ജനറൽ സെക്രട്ടറി സിബിച്ചൻ സ്വാഗതം പറയുന്ന ചടങ്ങിൽ, ബി. വി. വി. എസ് പ്രസിഡന്റ്‌ രവീന്ദ്രൻ നായർ അധ്യക്ഷതവഹിക്കുകയും. കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസ്സി ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യും . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടിയിൽ, വാർഡ് മെമ്പർ സുനിത രാജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും.ഷാജി പാമ്പാടിയിൽ നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്യും. കെ രാജീവൻ, സി പി ബാബുരാജൻ, ടി എ സുമേഷ്,കെ ബൈജു, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുമെന്നും ഭാരവാഹികൾ ഓപ്പൺ ന്യൂസിനോട് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button