Uncategorized

ഉത്സവത്തിനിടെ കാലിൽ ചവിട്ടി; തൃശൂരിൽ പതിനാറുകാരന് ക്രൂരമർദനമേറ്റതായി പരാതി

തൃശൂർ: തൃശൂരിൽ ഉത്സവത്തിനിടെ കാലിൽ
ചവിട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ 16കാരന് ക്രൂരമർദനമേറ്റതായി പരാതി. അരിമ്പൂർ സ്വദേശിക്കാണ് മർദനമേറ്റത്. ആറ് പേർ ചേർന്നാണ് കൗമാരക്കാരനെ മർദിച്ചത്. സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തു.
ജനുവരി അഞ്ചിന് തൃശൂരിലെ അരിമ്പൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെയാണ് സംഭവം. പൂരത്തിൽ കാവടിയാട്ടത്തിനിടെ കാലിൽ ചവിട്ടിയതും തള്ളിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദനത്തിലേക്ക് നയിച്ചത്. വടികൊണ്ടും കൈകൊണ്ടും കുട്ടിയെ ക്രൂരമായി മർദിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഓളന്തലിപ്പാറ കുളത്തിന്റെ പരിസരത്ത് വെച്ചാണ് ഈ കുട്ടിയെ യുവാക്കൾ മർദിച്ചത്.
സംഭവത്തിൽ കുട്ടിയെ മർദിച്ച നാലുപേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തു. ശ്രീഷ്ണവ്, സ്മിജിൻ, ശ്രീഹരി, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മർദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം, കൊലപാതക ശ്രമം എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button