Uncategorized
നാലരയോടെ ടാപ്പിംഗിന് പോകുന്നതിനിടെ കടുവയെ കണ്ടതായി തൊഴിലാളി, കഴിഞ്ഞ ദിവസം അലർച്ച കേട്ടു; സംഭവം പാലക്കാട് മംഗലംഡാമിൽ

പാലക്കാട്: പാലക്കാട് മംഗലം ഡാം ഓടം തോട് വീണ്ടും കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. ഇന്ന് പുലർച്ചെ നാലരയോടെയാണ് റബർ ടാപ്പിങ്ങിന് പോകും വഴി കടുവയെ കണ്ടത്. നന്നങ്ങാടി വേലം കുന്നിലേക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ധര്‍മജൻ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു.




