Uncategorized

മീനങ്ങാടിയിൽ ബൈക്കിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം. കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടി നാട്ടുകാരും മറ്റും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button