Uncategorized
കൊല്ലം കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

കൊല്ലം കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. കൊട്ടാരക്കര – കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപത്താണ് അപകടം. മരിച്ച ഒരാൾക്ക് തീപ്പൊള്ളലേറ്റു. നേർക്കുനേർ ഉള്ള ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല ചികിത്സയിലുള്ള രണ്ടുപേരും സ്വകാര്യ ആശുപത്രിയിലാണ്.




