Uncategorized

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി; വിവരം സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ച് ഭർത്താവ്

തിരുവനന്തപുരം:വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു.
രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ചത്. സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ വഴക്കും തർക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. രതീഷിന്റെ അറസ്‌റ്റ് വിളപ്പിൽശാല പൊലീസ് രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button