Uncategorized

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ

കണ്ണൂർ പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ. പയ്യന്നൂർ മഹാദേവഗ്രാമത്തിൽ വി കുഞ്ഞികൃഷ്ണനെ എതിർത്തും,
ടി ഐ മധുസൂദനൻ എംഎൽഎയുടെ തട്ടകമായ അന്നൂരിൽ അനുകൂലമായും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.ഒറ്റുകാർക്ക് മാപ്പില്ല കടക്ക് പുറത്ത് എന്നാണ് എതിർ‌ത്തുകൊണ്ടുള്ള പോസ്റ്ററിലെ വാചകം. ഇന്നലെ കുഞ്ഞിക‍ൃഷ്ണനെ അനുകൂലിച്ചും എതിർത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം. നിർണായകമായ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

കുഞ്ഞികൃഷ്ണൻ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ ചേരുകയും ഈ കമ്മിറ്റിയിൽ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിയിക്കും. ജില്ലാ കമ്മിറ്റിയുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കുന്നതോടെയാണ് ഇദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്താകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button