Uncategorized

സംഭവം പുലർച്ചെ രണ്ട് മണിയോടെ; സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു

പാലക്കാട്: സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു. പാലക്കാട് കാരാകുറുശ്ശി കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിൻ്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിനും നാശനഷ്ടങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button