Uncategorized

കെപിസിസി അധ്യക്ഷ ചുമതല; പരിഗണനയിൽ കൊടിക്കുന്നിലും കെസി ജോസഫും, ചെന്നിത്തലയെ പ്രചാരണസമിതി അധ്യക്ഷനാക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതോടെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അധ്യക്ഷന്‍റെ ചുമതല കൈാറും. കെപിസിസി അധ്യക്ഷന്‍റെ ചുമതലയിലേയ്ക്ക് കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.

സണ്ണി ജോസഫ് അടക്കമുള്ള ഭൂരിപക്ഷം സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പേരാവൂരിൽ സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുമ്പോള്‍ കെപിസിസി അധ്യക്ഷ ചുമതല കൈമാറേണ്ടി വരും. നേരത്തെ കെപിസിസി അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. നിയമസഭയിലേയ്ക്ക് മത്സരിക്കാൻ കൊടിക്കുന്നിലിനും താല്‍പര്യമുണ്ടെങ്കിലും എംപിമാരെ മത്സരിപ്പിക്കേണ്ടെന്നതാണ് പൊതുധാരണ.

മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെസി ജോസഫിന്‍റെ പേരും കെപിസിസി അധ്യക്ഷ ചുമതലയിലേയ്ക്ക് പരിഗണിക്കേണ്ടവരെക്കുറിച്ചുള്ള ചര്‍ച്ചകളിലുണ്ട്. സമുദായ സംഘടനകളുമായുള്ള അടുപ്പം കൂടി കണക്കിലെടുത്താകും തീരുമാനം. ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. തെര‍‍ഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും ചുമതലാ കൈമാറ്റം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button